ഇബ്രാഹിം മാസ്റ്റര്‍ വധക്കേസ് പ്രതിയെ വെറുതെ വിട്ടു
കാട്ടിക്കുളം ഇബ്രാഹിം മാസ്റ്റര്‍ വധക്കേസിലെ പ്രതി മത്തന്‍ എന്ന സി ടി മത്തായിയെ മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി സെയ്തലവി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.2001 ഒക്ടോബര്‍ മാസം ഇരുപത്തിയൊമ്പതാം തീയതി വൈകിട്ട് കാട്ടിക്കുളം ടൗണില്‍ പനവല്ലി റോഡരികിലുളള തന്റെ കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ച് അക്രമികള്‍ ഇബ്രാഹിം മാസ്റ്ററെ തടഞ്ഞുവെച്ച് നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിച്ച് ഇബ്രാഹിം മാസ്റ്ററുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു പരാതി. കൃത്യം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മത്തായിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരിയിലാണ് കേസില്‍ വാദം ആരംഭിച്ചത്.കേസിലെ മറ്റൊരു പ്രതി കാട്ടിക്കുളം സ്വദേശി ബാബു 2005 ആത്മഹത്യ ചെയ്തു.