കടമാന്‍തോട് ജലസേചന പദ്ധതി സര്‍വകക്ഷി യോഗം ചേര്‍ന്നു

0

പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി,പൂതാടിപഞ്ചായത്തുകളിലെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ കടമാന്‍തോട് ജലസേചന പദ്ധതിയുടെ സര്‍വക്ഷി യോഗം കളക്ട്രേറ്റ് മിനിഹാളില്‍ ചേര്‍ന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് തല സര്‍വകക്ഷി യോഗവും ഗ്രാമസഭയും ചേരുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജലസേചന പദ്ധതി വരുമ്പോഴുള്ള ജനങ്ങളിലെ ആശങ്കയും നടപ്പിലാക്കുമ്പോഴുള്ള മാറ്റങ്ങളെയും സംബന്ധിച്ച് ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള, ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, ഡെപ്യൂട്ടി കളക്ടര്‍ ടി.അജീഷ്, കാവേരി ഡിവിഷണല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.വി ഉണ്ണികൃഷ്ണന്‍, കാവേരി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എം.സൂര്‍ജിത്ത്, കാവേരി സബ്ബ് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുള്‍ മുനീര്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!