ലീഗ് പ്രവര്‍ത്തകര്‍ വിഇഒയെ ഉപരോധിച്ചു
ജിയോ ടാഗ് ചെയ്യാത്തതിനെ തുടര്‍ന്ന് പി എം എ വൈ ഭവന പദ്ധതി ലിസ്റ്റില്‍ നിന്നും ഗുണഭോക്താക്കള്‍ പുറന്തള്ളപ്പെട്ടതില്‍ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെയും യുത്ത് ലീഗിന്റെയും നേതൃത്വത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് രജീഷിനെ ഉപരോധിച്ചു. ഉദ്യോഗസ്ഥന്റെ അനാസ്ഥകാരണം എടവക ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ ദ്വാരകയിലെ 36 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം നഷ്ട്മായത്.ഭൂരിഭാഗം ഗുണഭോക്താക്കളും ഷെഡുകളിലും മറ്റുമാണ് താമസിച്ച് വരുന്നത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധ സമരം. ടി മമ്മൂട്ടി, ഷിഹാബ് ആയാത്ത്, ബ്രാന്‍ അഹമ്മദ് കുട്ടി, സി യൂസഫ്, റഫീഖ്, അബ്ദുറഹ്മാന്‍, എന്നിവര്‍ നേതൃത്വം നല്‍കി.