പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും
പ്രതിഷേധം ആളിക്കത്തി. പൗരത്വ നിയമത്തിനെതിരെ വെള്ളമുണ്ട മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി എ. ആലി ഹാജി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട പഞ്ചായത്തിലെ 25ഓളം മഹല്ലുകള്‍ ഉള്‍പ്പെട്ട മഹല്‍ കോഡിനേഷന്‍ കമ്മിറ്റി കൂട്ടായ്മയാണ് ഇന്ന് പത്തുമണിയോടെ വെള്ളമുണ്ട പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ പങ്കാളികളായി. പരിപാടിക്ക് കെ സി അലി, എം സി ഇബ്രാഹിം, വി എസ് കെ തങ്ങള്‍, മമ്മൂട്ടി മദനി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.