യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു
ഇന്ത്യ കീഴടങ്ങില്ല നമ്മള്‍ നിശബ്ദരാവില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ.മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചു.തലപ്പുഴയില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് മാനന്തവാടിയില്‍ സമാപിച്ചു.തലപ്പുഴയില്‍ മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രടറിയേറ്റ് അംഗം പി.വി.സഹദേവന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മാനന്തവാടിയില്‍ സമാപന പ്രതിഷേധ സദസ്സ് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.ജിതേഷ് കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി.അജിത്ത് വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. കെ.ആര്‍. ജിതിന്‍, എ.ക.റൈഷാദ്, സുജിത് സി ജോസ്, കെ.വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.