വാര്‍ഷികാഘോഷവും പ്രേഷിത റാലിയും നാളെ
മാനന്തവാടി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 47-ാം വാര്‍ഷികാഘോഷവും പ്രേഷിത റാലിയും വ്യാഴാഴ്ച രാവിലെ 9 മുതല്‍ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
വാര്‍ഷികാഘോഷത്തില്‍ മാനന്തവാടി രൂപതയിലെ 157 ശാഖകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. പ്ലാസ്റ്റിക് ഒഴിവാക്കാംപ്രകൃതി സംരക്ഷണത്തില്‍ കൈ കോര്‍ക്കാം എന്ന സന്ദേശം നല്‍കി എല്ലാ ഇടവകകളിലും തുണിസഞ്ചി വിതരണം ചെയ്യും. ഗുവാഹത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോണ്‍ മൂലേച്ചിറ ഉദ്ഘാടനം ചെയ്യും. സബ്ബ് ഇന്‍സ്‌പെക്ടറും മോട്ടിവേഷണല്‍ പ്രാസഗികനുമായ ഫിലിപ്പ് മമ്പാട് സെമിനാര്‍ നടത്തും. സില്‍വര്‍ ,ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വൈദികര്‍ ,സന്യസ്തര്‍, ദമ്പതികള്‍ എന്നിവരെ ആദരിക്കും. ജീവ കാരുണ്യ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിവിധ സമ്മാനങ്ങളും വിതരണം നടത്തും. മിഷന്‍ ലീഗ് സംസ്ഥാന വൈസ് ഡയറക്ടറും മാനന്തവാടി രൂപതാ ഡയറക്ടറുമായ ഫാ: ഷിജു ഐക്കരക്കാനായില്‍, മാനന്തവാടി രൂപത പ്രസിഡന്റ് രഞ്ജിത് മുതു പ്ലാക്കല്‍, ജനറല്‍ ഓര്‍ഗനൈസര്‍ തങ്കച്ചന്‍ മാപ്പിളക്കുന്നേല്‍, റീജിയണല്‍ ഓര്‍ഗനൈസര്‍ സജീഷ് എടത്തട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.