പൂപ്പൊലി പുഷ്‌പോല്‍സവ നഗരി ചുമര്‍ ചിത്രങ്ങള്‍കൊണ്ടും നിറക്കൂട്ടുകള്‍ കൊണ്ടും മോടി കൂട്ടുകയാണ് ചിത്രരചനയില്‍ ഒന്നരപതിറ്റാണ്ടു പരിചയമുള്ള ഉണ്ണിയും സംഘവും. മുന്‍വര്‍ഷങ്ങളിലും ഉണ്ണിയും സംഘവുമാണ് പൂക്കളുടെ നഗരം നിറക്കൂട്ടുകള്‍കൊണ്ട് മനോഹരമാക്കിയത്.
മേളയിലെ ഏറ്റവും ആകര്‍ഷകമായ കുട്ടികളുടെ പാര്‍ക്കും പരിസരവുമെല്ലാം കളര്‍ഫുളളാക്കി കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടതാരങ്ങളായ ഡോറയും മിക്കിമൗസും ഹണിബണിയുമെല്ലാമാണ് അവരെ വരവേല്‍ക്കാനായി ചുമരുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ഈ ജോലികളെല്ലാം ചെയ്തത് അമ്പലവയല്‍ സ്വദേശി ഉണ്ണിയാണ്.ശിശുസൗഹൃദമായ അന്തരീക്ഷമൊരുക്കുന്നതിന് ദിവസങ്ങളായുളള ശ്രമങ്ങളാണ് നടത്തിയത്.പൂപ്പൊലി നഗരിയിലെ ശില്‍പ്പങ്ങള്‍,സൂചനാഫലകങ്ങള്‍ എന്നിവക്കെല്ലാം നിറം നല്‍കുന്നത് ഉണ്ണിയാണ്. ചിത്രരചനാ രംഗത്ത് ഒന്നരപ്പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുളള ഇദ്ദേഹം ചലച്ചിത്ര,നാടകമേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.