രാജേഷിനും കൃഷ്ണവര്‍ണ്ണനും ആദരം
അമേച്യര്‍ ഒളിമ്പിയ 65കിലോ വിഭാഗത്തില്‍ ചാമ്പ്യനായ മാനന്തവാടി സ്വദേശി എം.കെ രാജേഷ്, ഏഷ്യന്‍ ക്ലാസിക്ക് പവ്വര്‍ ലിഫിറ്റിംഗിലെ ജേതാവ് കൃഷ്ണവര്‍ണ്ണ എന്നിവരെ മാനന്തവാടി നേതാജി സാശ്രയ സംഘവും പൗരാവലിയും സംയുക്തമായി ആദരിച്ചു.
മാനന്തവാടി നഗരത്തില്‍ ഇതുവരെയും ആനയിച്ച് റോഡ് ഷോ നടത്തി. തുടര്‍ന്ന് മില്‍ക്‌സൊസൈറ്റി ഹാളില്‍ സ്വീകരണ യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ഇരുവരെയും മൊമന്റൊ നല്‍കി ആദരിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് പരിപാടി ഉദ്ഘാടനം ചെയ്തു.മാനന്തവാടി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ഭാരവാഹികള്‍ ഇരുവര്‍ക്കും പൊന്നാട അണിയിച്ചു. മലബാറിന്റെ ചരിത്രത്തിലാദ്യമായാണ് ഒരാള്‍ ഒളിമ്പിയ അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നതും വിജയിയാകുന്നതും. മുന്‍ മിസ്റ്റര്‍ വയനാട് ,മിസ്റ്റര്‍ കേരള, മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കിയ രാജേഷ് ഫിറ്റ്‌സസ്റ്റ് വേള്‍ഡ്- മാനന്തവാടി, ബോഡി ഫിറ്റ്‌നസ്റ്റ് – അജ്മാന്‍ (യു എ ഇ) സ്ഥാപനങ്ങള്‍ നടത്തിവരികയാണ്.യു എ ഇ യി ലെ നിരവധി പ്രൊഫഷണല്‍ ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വിജയിയും, ഐഎഫ്ബിബി അന്താരാഷ്ട്ര പരിശീലകന്‍ കൂടിയായ രാജേഷ് മുന്‍ മിസ്റ്റര്‍ ഇന്ത്യ – ജി.വി.രാജ എം കെ കൃഷ്ണകുമാറിന്റെ സഹോദരനുമാണ്.