നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്ററിന് ജനറേറ്റര്‍ നല്കി
നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്ററിന് ഫെഡറല്‍ ബാങ്ക് ജനറേറ്റര്‍ നല്കി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു ജനറേറ്റര്‍ സ്വിച്ച് ഓണ്‍ ചെയ്തു. ജനപ്രതിനിധികളായ ഖമര്‍ ലൈല, കെ.കെ.സി. മൈമൂന, തങ്കമ്മ യേശുദാസ്, ഡി.എം.ഒ. ഡോ. ആര്. രേണുക, ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ വി.എം. റെജി തുടങ്ങിയവര്‍ സംസാരിച്ചു. ഏഴരലക്ഷം രൂപ ചെലവഴിച്ചാണ് ജനറേറ്റര്‍ നല്‍കിയത്.