5.കിലോ ഗ്യാസ് സിലിണ്ടറിനും സബ്‌സിഡി ജില്ലാതല വിതരണോദ്ഘാടനം ആരംഭിച്ചു
വയനാട് ജില്ലയില്‍ ഗാര്‍ഹിക ആവശ്യത്തിന് സബ്‌സിഡിയോടുകൂടി 5.കിലോ ഗ്യാസ് വിതരണം ആരംഭിച്ചു. മാനന്തവാടിയിലെ സയ ഇന്‍ഡോന്‍ ഏജന്‍സിക്ക് നല്‍കി ഐ.ഒ.സി ഏരീയാ മനേജര്‍ റെജീന ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് 5 കിലോ സിലിണ്ടര്‍ ചുരുങ്ങിയ ചിലവില്‍ റീഫില്‍ ചെയ്യാം വര്‍ഷത്തില്‍ 34 സിലിണ്ടര്‍ സബ്‌സിഡിയോട് കൂടി ലഭിക്കും ഉപയോഗിക്കാന്‍ വളരെ എളുപ്പം എന്ന പ്രത്യേകതയും 5 കിലോ സിലണ്ടറിനുണ്ട്. നിലവിലുള്ള ബി.പി.എല്‍ ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറില്‍ നിന്ന് 5 കിലോ സിലിണ്ടറിലേക്ക് മാറാന്‍ അവസരവും ലഭ്യമാണ്.ചടങ്ങില്‍ സലീം കുളങ്ങരത്ത്, കെ.പി.സാജിര്‍, പി.ടി.വിജയന്‍,സറീനഹാരിസ്, വി.പി.ഷമീര്‍ ,മാത്യുസ്,അനിത,രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു.