വയനാട് ഡ്രീംസ് കുടുംബ സംഗമം
വയനാട് ഡ്രീംസ് കുടുംബ സംഗമം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. സംഗമത്തില്‍ കവിയും കഥാകൃത്തുമായ അയ്യൂബ് കടല്‍മാടിനെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ യഹ്യാഖാന്‍ തലയ്ക്കല്‍ മുഖ്യ അതിഥി ആയിരുന്നു. വയനാട് ഡ്രീംസ് പ്രസിഡന്റ് സോണി കുര്യന്‍ അധ്യക്ഷനായിരുന്നു. മിന്നല്‍ മുരളി അസോസിയേറ്റ് ഡയറക്ടര്‍ ശിവപ്രസാദ് സംഗമം ഉല്‍ഘാടനം ചെയ്തു എസ്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രമോദ് കടലി, ശശി താഴത്തുവയല്‍, ഉദൈഫ റിപ്പണ്‍, സന്ധ്യ അമ്പലവയല്‍ യദുകൃഷ്ണന്‍,ജിജോ മാനന്തവാടി എന്നിവര്‍ സംസാരിച്ചു. വയനാട്ടില്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ബേസില്‍ ജോസഫിന്റെ ടോവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയിലേക്ക് ഓഡിഷനും സംഗമത്തില്‍ നടത്തി.