പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്തു
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് എം ടി ഡി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് മള്‍ച്ചിംഗ് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമൊരുക്കി ഇന്‍സ്റ്റിറ്റിയൂഷണല്‍ കള്‍ട്ടിവേഷന്‍ സ്‌കീം പ്രകാരം അര ഏക്കര്‍ സ്ഥലത്ത് നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് പുന്നൂസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മൈമൂനത്ത് നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.കൃഷി അസിസ്റ്റന്റ് കൃഷിഡയക്ടര്‍ സി ഗുണശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ എസ് എസ് യൂണിറ്റിന്റെ ഗ്രാമീണ ഹരിതവല്‍ക്കരണ പരിപാടി ‘മുറ്റത്തൊരു മധുരം’പദ്ധതി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ ഉദ്ഘാടനം ചെയ്തു. സിബി ജോസഫ് സാജിദ് വി.കെ , അനൂപ് ജോര്‍ജ് അഖില്‍ ജോയി, അജന്യ സി റെജി, യധുദേവ് പ്രഭാകര്‍, കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീഖ്, പ്രിന്‍സിപ്പാള്‍ വി ജെ അബ്രഹാം ,പ്രോഗ്രാം ഓഫീസര്‍ സനു പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.