തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വീണ്ടും വന്‍ കുഴല്‍പണ വേട്ട

0

തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വീണ്ടും വന്‍ കുഴല്‍പണ വേട്ട’. പിടികൂടിയത് ഒരു കോടി പതിനാറ് ലക്ഷം രൂപ. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മധുര സ്വദേശികളായ സുരേഷ്, മണിവാസന്‍, മുരുകേശന്‍, രവി എിവരെ കസ്റ്റഡിയിലെടുത്തു. വാഹനപരിശോദനയ്ക്കിടെ കര്‍ണാടക ആര്‍ .ടി.സി ബസില്‍ ബാംഗ്ലൂരില്‍ നിന്നും ഇന്ന് രാവിലെ അഞ്ച് മണിക്കാണ് പണം പിടികൂടിയത്. ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുത്.തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് ഇന്‍സ്സെക്ടര്‍ ഇന്‍ചാര്‍ജ്ജ് എം.എം കൃഷ്ണന്‍കുട്ടി , സി.ഇ.ഒ മാരായ എം.പി ഹരിദാസന്‍, പി.എന്‍ ശശികുമാര്‍, എടികെ രാമചന്ദ്രന്‍, വിജിത്ത് എിവരടങ്ങു സംഘമാണ് പണം പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!