മദ്യവര്‍ജ്ജനത്തിനായുള്ള സഹകരണ പ്രസ്ഥാനം രൂപപ്പെടണം – സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ

0

മദ്യ വര്‍ജ്ജനത്തിനായുള്ള സഹകരണ പ്രസ്ഥാനത്തിന് രൂപം നല്‍കേ സമയം അതിക്രമിച്ചതായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.  ലഹരി മുക്ത വിദ്യാലയങ്ങള്‍ ലക്ഷ്യമാക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആരംഭിച്ച യുവ രക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുട്ടില്‍ ഡബ്‌ള്യൂ എം.ഒ കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന്, മദ്യം, പുകയില, മുറുക്ക് എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണം കാമ്പസുകളിലും വിദ്യാലയങ്ങളില്‍ നിന്നും  തുടങ്ങണം.  കാമ്പസുകളെ ലക്ഷ്യമിട്ട് ലഹരി മാഫിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മറ്റു പലകാര്യങ്ങളിലും മാതൃകയാണെങ്കിലും  അനുകരിക്കാനാകാത്ത മാതൃകയാണ് മദ്യാസക്തിയുടെ കാര്യത്തില്‍ ഇവിടെ രൂപപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ലഹരി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.  കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.പി.മുഹമ്മദ് ഫരീദ് ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി ഡോ.വി.വിജയകുമാര്‍ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജി.മുരളീധരന്‍ നായര്‍, എന്‍.എസ്.എസ്.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കബീര്‍, മാറ്റൊലി റേഡിയോ സ്‌റ്റേഷന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നേല്‍, കെ.രബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!