സ്വകാര്യ ബസ് സമരം ഡിസം 15 മുതല്‍
റോഡ് ഗതാഗതയോഗ്യമല്ലാതായി പടിഞ്ഞാറത്തറ കല്‍പ്പറ്റ റൂട്ടില്‍ 15 മുതല്‍ സ്വകാര്യ ബസ് സമരം.ബസുകള്‍ ഓടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം നടത്തുന്നതെന്ന് മാനന്തവാടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാനന്തവാടി – പടിഞ്ഞാറത്തറ – കല്‍പ്പറ്റ റൂട്ടില്‍ 25 ഓളം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പടിഞ്ഞാറത്തറയില്‍ നിന്നും കല്‍പ്പറ്റവരെയുള്ള ദൂരം സര്‍വ്വീസ് നടത്താന്‍ പറ്റാത്ത വിധം റോഡ് പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. പണിയെടുത്ത കരാറുകാരനാവട്ടെ പ്രവര്‍ത്തികള്‍ ഒച്ചിന്റെ വേഗത്തിലാണ് കൊണ്ട് പോകുന്നത്. ബസില്‍ നിന്നും കിട്ടുന്ന കളക്ഷന്‍ തുകയാവട്ടെ ബസിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ പോലും തികയുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് സര്‍വ്വീസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള സമരത്തിന് മുതിരുന്നതെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എന്‍.ജെ.ചാക്കോ, കെ.മുഹമദ് തുടങ്ങിയവര്‍ പങ്കെടുത്തു.