കെട്ട്യോളാണെന്റെ മാലാഖ: കെട്ടിയോനും

0

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീര്‍ ഒരുക്കി ഇന്ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഇത് തികച്ചും ഒരു കുടുംബ ചിത്രമാണ്. കളിയും ചിരിയും ഒപ്പം ചിന്തിക്കാനുള്ള കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. പേരില്‍ സൂചിപ്പിച്ച പോലെ ചിത്രത്തിലെ കെട്ട്യോള്‍ മാലാഖ തന്നെയാണ്. ദാമ്ബത്യത്തില്‍ ഉണ്ടാക്കുന്ന ചെറുതെന്ന് വിചാരിക്കുന്ന ഗൗരവമേറിയ വിഷയങ്ങളാണ് ഈ ചിത്രം നമ്മളോട് സംസാരിക്കുന്നത്. കൂടുമ്‌ബോള്‍ ഇമ്ബമുള്ളതാണ് ഓരോ കുടുംബവും.

ഈ ചെറിയ ചിത്രം സമൂഹത്തിലെ പല പ്രശ്‌നങ്ങളെയും ചൂണ്ടികാണിക്കുന്നുണ്ട്. ആസിഫ് അലി എന്ന നടന്റെ കരിയറിലെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരിക്കും ഈ ചിത്രത്തിലേത്.ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ കൃഷിയും റബ്ബര്‍ ടാപ്പിംഗുമൊക്കെയായി കഴിഞ്ഞുകൂടുന്നൊരു ചെറുപ്പക്കാരനാണ് കടപ്ലാമറ്റം വീട്ടില്‍ സ്ലീവാച്ചന്‍. അമ്മയും കെട്ടിച്ചുവിട്ട നാലു പെങ്ങമ്മാരും സ്ലീവാചന്റെ ചുറ്റിലുമുണ്ട്. 35 വയസായിട്ടും കല്യാണം കഴിക്കാതെ ഉഴപ്പി നടക്കുന്ന സ്ലീവാച്ചന് ചില സാഹചര്യങ്ങള്‍ക്കൊണ്ട് വിവാഹം കഴിക്കേണ്ടി വരുന്നു.

കൃഷിയും ഒപ്പം ഉള്ളവരോട് സ്‌നേഹയും കരുണയുമെല്ലാമുള്ള ഒരു ചെറുപ്പക്കാരന്‍. അമ്മ ഒറ്റക്കാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് സ്ലീവാച്ചന്‍ വിവാഹത്തിന് ഒരുങ്ങിയത്. അത്രയും കാലം ഒരു പ്രണയമോ പെണ്‍ സുഹൃത്തുക്കളോ ഇല്ലാത്ത സ്ലീവാച്ചന് ഇത് വല്ലാത്തൊരു വേവലാതിയിലേക്ക് എത്തിക്കും.വരനും വധുവും തമ്മില്‍ ഒന്ന് പരസ്പരം മിണ്ടിയത് പോലുമില്ലെങ്കിലും വിവാഹം പെട്ടെന്ന് തന്നെ നടക്കുന്നു അങ്കമാലിയിലുള്ള ജിന്‍സി എന്ന യുവതിയെയാണ് സ്ലീവാച്ചന്‍ വിവാഹം ചെയ്യുക്ക. അമ്മയോടും പെങ്ങളമാരോടുമല്ലാതെ പെണ്ണുങ്ങളോടൊന്നും ഇടപഴകിയിട്ടില്ലാത്ത സ്‌ളീവാച്ചന് ഭാര്യയായ റിന്‍സിയോട് എങ്ങനെ പെരുമാറണമെന്ന് ഊഹം പോലുമില്ലായിരുന്നു. ആ പേടി കാരണം റിന്‍സിയെ അയാള്‍ മനപ്പൂര്‍വ്വം ഒഴിവാക്കാന്‍ നോക്കുന്നു. ഇത് അവരുടെ ബന്ധത്തില്‍ തുടക്കത്തില്‍ തന്നെ പല പ്രശ്‌നങ്ങള്‍ക്കും സംശയത്തിനും വഴിവെക്കുന്നു. ദാമ്ബത്യബന്ധത്തിലെ ഈഗോയും സംശയരോഗവുമെല്ലാം പലയാവര്‍ത്തി സിനിമകള്‍ക്ക് വിഷയമായിട്ടുണ്ട്. ഒപ്പം മാരിറ്റല്‍ റേപ്പ്, ലൈംഗികതയെ കുറിച്ചുള്ള ആളുകളുടെ തെറ്റായ ധാരണകള്‍ എന്നിവയും ചിത്രം ചൂണ്ടി കാണിക്കുന്നുണ്ട്. ജീവിതം കൈയില്‍ നിന്ന് പോവുമെന്ന ഘട്ടത്തില്‍ സ്ലീവാച്ചന്‍ അതിനെ തിരിച്ചു പിടിക്കുന്ന അതി സാഹസികമായ യാത്രയാണ് ചിത്രം മുന്നോട്ട് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!