സബ്ബ് കളക്ടര്‍ അപമാനിച്ചെന്ന്
സബ്ബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വരാജ് മാനന്തവാടി നഗരസഭാ കൗണ്‍സിലറും മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണുമായ ശോഭരാജനെ അപമാനിച്ചതായി പരാതി.
നവംബര്‍ 29ന് രാവിലെ 11 മണിക്ക് മാനന്തവാടി താഴെയങ്ങാടി ഡോക്ടേഴ്‌സ് റോഡിന്റെ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചക്ക് മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് സബ്ബ് കളക്ടര്‍ ശോഭരാജനെ അപമാനിച്ചത്.യോഗത്തിനിടയില്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ സബ്ബ് കളക്ടര്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ന്റെ ഫോണ്‍ പിടിച്ചു വാങ്ങിയെടുക്കുകയായിരുന്നു. തന്റെ ഡിവിഷനിലെ വിഷയം ചര്‍ച്ച ചെയ്യുന്നതിന് എത്തിയ തന്നെ മാനന്തവാടി പോലിസ് സ്റ്റേഷനില്‍ മറ്റ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് സ്ത്രീയെന്ന പരിഗണ പോലും നല്‍ക്കാതെ അപമാനിച്ചുവെന്നാണ് പരാതി.മാനന്തവാടി നഗരസഭയില്‍ നിന്നും വിധവയായ സ്ത്രീക്ക് അനുവദിച്ച വീടിന്റെ നിര്‍മ്മാണത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിന് ചിലര്‍ തടസ്സം നിന്നപ്പോഴാണ് നഗരസഭാ കൗണ്‍സിലര്‍ എന്ന നിലയില്‍ വിഷയത്തില്‍ ശോഭാ രാജന്‍ ഇടപ്പെട്ടത്. സ്ത്രീത്വത്തേയും തന്റെ പദവിയേയും അപമാനിച്ച സബ്ബ് കളക്ടറുടെ നടപടിക്ക് എതിരെ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധവി, വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയാതായി ശോഭരാജന്‍ പറഞ്ഞു. സബ്ബ് കളക്ടറുടെ ഭാഗത്ത് വിഴ്ച സംഭവിച്ചതായി വയനാട് ജില്ലാ കളക്ടര്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ഡിജിപിയുടെ ഓഫിസില്‍ നിന്നും അറിയിച്ചു.വനിത കമ്മീഷനും ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ചോദിക്കുമെന്നും അറിയിച്ചു.