വേഗതക്കനുസരിച്ച് മാറണം: ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം
വേഗതക്കനുസരിച്ച് മാറാന്‍ ഇന്നത്തെ യുവ സമൂഹത്തിന് കഴിയണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ജോസ് പൊരുന്നേടം.കെ.സി.വൈ.എം.മാനന്തവാടി രൂപത രജത ജൂബിലി സമാപനം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേഗതക്കനുസരിച്ച് മുന്നേറുമ്പോള്‍ അതിലെ ശരിയും തെറ്റും മനസിലാക്കാനും ശരിയുടെ ഭാഗം ചേര്‍ന്ന് സമൂഹ നന്മക്കായി പ്രവര്‍ത്തിക്കാനും യുവജനങ്ങള്‍ക്ക് കഴിയണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.കെ.സി.വൈഎം.രൂപത പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ലോക ആം.റസ്ലിംഗ് ചാമ്പ്യന്‍ അഡ്വ.ജോബി മാത്യു ക്ലാസ്സ് എടുത്തു.ഫാദര്‍ അഗസ്റ്റ്യന്‍ ചിറക്കത്തോട്ടത്തില്‍ ആമുഖ പ്രഭാഷണം നടത്തി. രൂപത വികാരി ജനറാള്‍ ഫാദര്‍ അബ്രഹാം നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടന്നി. കെ.സി.വൈ.എം.ഭാരവാഹികളായ ജിഷിന്‍ മുണ്ടാക്കാതടത്തില്‍, ഫാദര്‍ സ്റ്റീഫന്‍ തോമസ് ചേലക്കര, ജോസ് പള്ളത്ത്, അലീന ജോയി പാണ്ടിയപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.കലാ പരിപാടികളും അരങ്ങേറി