ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ക്രിസ്തുമസ് വിപണി സജീവമാകുന്നു. അലങ്കാര വസ്തുക്കളുടേയും നക്ഷത്രങ്ങളുടേയും പുല്‍ക്കൂടുകളുടേയും വിപുലമായ ശേഖരമൊരുക്കി വ്യാപാരികള്‍ വിപണി സജീവമാക്കി
വിവിധ നിറത്തിലും തരത്തിലും വലുപ്പത്തിലുമുള്ള നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. 55 രൂപയുടെ ചെറിയ നക്ഷത്രങ്ങള്‍ മുതല്‍ 800 രൂപ വിലയുള്ള നക്ഷത്രങ്ങള്‍ വിപണിയിലുണ്ട്. വിവിധതരം ഇല്യൂമിനേഷന്‍ ലൈറ്റുകളുടെ മായികലോകവും ഉപഭോക്താക്കള്‍ക്കായി വിവിധ വ്യാപാരികള്‍ തയ്യാറാക്കിയിട്ടുണ്ട്. പുല്‍ക്കൂടുകള്‍ ഒരുക്കുന്നതിനും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നതിനും വിവിധ നിറങ്ങളോടുകൂടിയ ഇല്യൂമിനേഷന്‍ ലൈറ്റുകള്‍ വാങ്ങുന്നവര്‍ ഏറെയാണ്. എല്‍ ഇ ഡി റൊട്ടേഷന്‍ ബള്‍ബുകളും വിപണിയില്‍ താരമായിട്ടുണ്ട്.