ഷഹ്‌ലയുടെ മരണം: അനാസ്ഥമൂലം 

0

സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിക്കാനിടയായത് അധ്യാപകന്റെയും ആശുപത്രി അധികൃതരുടെയും അനാസ്ഥ മൂലമാണെന്ന് സി.പി.ഐ .എം.എല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ.ദാസന്‍. പുല്‍പ്പള്ളിയില്‍ കിസാന്‍ തൊമ്മന്‍ രക്തസാക്ഷി അനുസ്മരണ ദിനത്തില്‍ ഫാസിസത്തിനെതിരെയുള്ള ജനരോഷ കാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദാസന്‍., മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്, കൃഷിഭൂമിക്കും വാസയോഗ്യമായ പാര്‍പ്പിടത്തിനു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് അദേഹം പറഞ്ഞു. പി.ടി പ്രേമാനന്ദ് അദ്ധ്യക്ഷനായിരുന്നു, സാം പി.മാത്യു ബാബു ,വേണു .ജോര്‍ജ്, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!