ആവേശത്തിരയിളക്കി അഖില കേരള വടം വലി മത്സരം
തേറ്റമലയെ ആവേശത്തിരയിളക്കി മിറാക്കിള്‍ യുത്ത് ക്ലബ്ബിന്റെ 21-ാമത് അഖില കേരള വടം വലി മത്സരം. മത്സരം കാണാന്‍ ഒഴുകിയെത്തിയത് ആയിരക്കണക്കിന് വടംവലി പ്രേമികള്‍. തീപാറുന്ന മത്സരത്തിനൊടുവില്‍ തണ്ടര്‍ബോള്‍ട്ട് മീനങ്ങാടി ടീം വിജയികളായി.സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരം കാണാന്‍ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലേക്ക് അന്യജില്ലകളില്‍ നിന്നടക്കം ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് വടംവലി മത്സരം സംഘടിപ്പിക്കുന്നത്. മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് ജോസഫ് അധ്യക്ഷനായിരുന്നു. വാര്‍ഡ് അംഗങ്ങളായ ആന്‍സി ജോയി, ആര്‍ രവീന്ദ്രന്‍, ക്ലബ്ബ് രക്ഷാധികാരി ഫാദര്‍ സ്റ്റീഫന്‍ ചീക്കപാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.. അസുഖ ബാധിതരായ നാല് ആളുകള്‍ക്ക് മത്സരത്തിനുശേഷം സഹായ വിതരണം നടത്തി.