അഗതിമന്ദിരം ഉദ്ഘാടനം ചെയ്തു

0

കാട്ടിക്കുളം കാര്‍മ്മലീത്ത മാതൃസഭ സെന്റ് തോമസിന്റെ അഗതിമന്ദിരം ഉദ്ഘാടനം ചെയ്തു.1988 ല്‍ ചേലൂരില്‍ സ്ഥാപിതമായ കരുണഭവന്റെ പുതിയ അഗതിമന്ദിരത്തിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പ് കര്‍മ്മവും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു.കാര്‍മ്മല്‍ നികേതന്‍ നൊവിഷേറ്റ് ഭവനത്തിന്റെ കെട്ടിടമാണ് പുതുക്കി നിര്‍മ്മിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നിരവധി വൈദീകരും നാട്ടുകാരും ഇടവക അംഗങ്ങളും പങ്കെടുത്തു.ഉദ്ഘാടനത്തിന്റെ ഭാഗമായി കരുണാ ഭവനില്‍ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ആഗോള കാര്‍മ്മലീത്ത സഭയുടെ ജനറല്‍ കൗണ്‍സിലര്‍ ഫാ.റോബര്‍ട്ട് തോമസ് പുതുശ്ശേരി പ്രൊവിന്‍ഷ്യല്‍ സുപ്പിരീയര്‍ ഫാ മാത്യു നിണ്ടുര്‍ ചേലൂര്‍ നൊവിഷേറ്റ് ഭവനം സുപ്പീരിയര്‍ ഫാ മാര്‍ട്ടിന്‍ പുളിക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു, കരുണ ഭവന്‍ ഡയരക്ടര്‍ ഫാ ജോജി തലച്ചിറയില്‍ ,തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!