റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള സമാപിച്ചു.
നവംബര്‍ 5 മുതല്‍ പനമരം ജി വി എ എച്ച് എസ് എസ്സില്‍ നടത്തിവന്ന പതിനൊന്നാമത് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള സമാപിച്ചു.സ്‌ക്കൂള്‍ വിഭാഗത്തില്‍ 104 പോയിന്റ് നേടി മീനങ്ങാടി ജി വി എച്ച് എസ് എസ് ജേതാക്കളായി. 90.5 പോയിന്റ് നേടിയ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കാട്ടിക്കുളം സ്‌കൂളാണ് റണ്ണേഴ്സ്സ് അപ്പ്. 52.5 പോയിന്റ് നേടി കാക്കവയല്‍ ജി വി എച്ച് എസ് എസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ തലത്തില്‍ 326.5 പോയിന്റ് കരസ്ഥമാക്കി ബത്തേരി ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.299.5 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ല റണ്ണേഴ്‌സ് അപ്പ് ആയി., വൈത്തിരി ഉപജില്ല 175 പോയിന്റ് നേടി. സമാപന സമ്മേളനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.ഷൈനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഒ ആര്‍ രഘു അധ്യക്ഷനായിരുന്നു. ഇബ്രാഹിം തോണിക്കര, ബിന്ദു രാജന്‍, ലിസി പത്രോസ്, സുരേഷ് എന്നിവര്‍ സംസാരിച്ച