ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ആദിവാസി,ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് പുതിയതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു.പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുമ്പോഴും ഓരോ പദ്ധതിയുടേയും സ്വഭാവവും പ്രത്യേകതകളും പരിഗണിച്ച് നടപടിയെടുക്കും. സേവനകാലത്തില്‍ കൂടുതല്‍ ജോലി ചെയ്തത് തീരപ്രദേശങ്ങളില്‍ ആണെങ്കിവും മലയോര പ്രദേശമായ വയനാട്ടിലെ വെല്ലുവിളികള്‍ കാര്യക്ഷമതയോടെ ഏറ്റെടുക്കും.പ്രളയത്തില്‍ ഏറെ ആഘാതം നേരിട്ട ജില്ലയുടെ പുനരധിവാസത്തിന് അടിയന്തര പ്രാധാന്യം നല്‍കും. ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം വേഗത്തിലാക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഇനിയും ലഭിക്കാനുളളവര്‍ക്ക് രണ്ടാഴ്ച്ചക്കകം തുക ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങള്‍ കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യും. വയനാടന്‍ ജനതയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് കണ്ടെത്തിയ ഭൂമി ഏറ്റെടുക്കാനുളള നടപടി വേഗത്തിലാക്കും. ആദിവാസി ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത ലക്ഷ്യമിടുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.