വായനശാല സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍: ഒ.ആര്‍.കേളു എം.എല്‍.എ
നാടിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളായി മാറാന്‍ വായനശാലകള്‍ക്കും ക്ലബ്ബുകള്‍ക്കും കഴിയണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ,മാനന്തവാടി ഇല്ലത്തുവയലില്‍ നിര്‍മ്മിച്ച മഹാത്മാവായനശാല & ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രദേശത്തിന്റെ പുരോഗതിക്കും സമൂഹനന്മക്കുമായാവണം ഇത്തരം വായനശാലകളുടെ പ്രവര്‍ത്തനങ്ങളെന്നും എം.എല്‍.എ. പറഞ്ഞു. ഫോറ ട്രൈബല്‍ എജ്യുക്കേഷന്‍ ഫീഡിംഗ് പ്രോഗ്രാം ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജും, ലൈബ്രറി ഉദ്ഘാടനം മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുംനിര്‍വ്വഹിച്ചു.വാര്‍ഡ് കൗണ്‍സലില്‍ കെ.ജെ.ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ ഉപഹാര സമര്‍പ്പണം നടത്തി.സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികളായ പി.ജി.ബിജു, കടവത്ത് മുഹമദ്, ശാരദസജീവന്‍, കൗണ്‍സിലര്‍മാരായ ജേക്കബ്ബ് സെബാസ്റ്റ്യന്‍, പി.വി ജോര്‍ജ്, വായനശാല ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.