ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ക്ഷയരോഗ വിമുക്ത പ്രവര്‍ത്തനങ്ങള്‍

0

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്ഷയരോഗ വിമുക്ത പ്രവര്‍ത്തനങ്ങളുമായി ബത്തേരി മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും. ഇവരുടെ തൊഴിലിടങ്ങളിലും താമസ കേന്ദ്രങ്ങളിലും എത്തിയാണ് ക്ഷയരോഗ വിമുക്ത പദ്ധതി നടപ്പാക്കുന്നത്.

ക്ഷയരോഗമുക്ത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബത്തേരി നഗരസഭയും, ആരോഗ്യവകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്നിടങ്ങളിലും താമസസ്ഥലങ്ങളിലും എത്തി പ്രത്യേക ക്യാമ്പുകളടക്കം സംഘടിപ്പിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തെ കോളനികളും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുമായിരുന്നു പ്രതിരോധ പ്രവര്‍ത്തനം നടത്തിയിരുന്നത്. എന്നാല്‍ പൂര്‍ണ്ണമായും ക്ഷയരോഗത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ചെതലയം പി എച്ച് സിയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിച്ച് പൂതിക്കാട് നടന്ന ക്യാമ്പിന് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാഷാജി, എച്ച് ഐ ടി പി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!