നബിദിനഘോഷയാത്രക്ക് മധുരം നല്‍കി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം
നബിദിനഘോഷയാത്രക്ക് മധുരം നല്‍കി തലപ്പുഴ ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം. തലപ്പുഴ, ചുങ്കം മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന നബിദിനഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് പായസം വിതരണം ചെയ്താണ് മതസൗഹാര്‍ദത്തിന്റെ വേദി പങ്കിട്ടത്.പായസവിതരണത്തിന് ക്ഷേത്രം ഭാരവാഹികളായ ഭാസ്‌ക്കരന്‍, അനീഷ് ബാബു, നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.