സൗജന്യ പ്രഷര്‍ ഷുഗര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
നബിദിനാഘോഷ പരിപാടികള്‍ക്കൊപ്പം സൗജന്യ പ്രഷര്‍ ഷുഗര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് മാനന്തവാടി ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി നബി ദിനാഘോഷങ്ങളുടെ ഭാഗമായി ചെറ്റപ്പാലം നൂറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും സഹചാരി റിലീഫ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യ പ്രഷര്‍ ഷുഗര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിപാടികള്‍ക്ക് അര്‍ഷാദ് കെഎം , ഷബീര്‍ കെ ,റംഷീദ്, ഷറഫുദ്ദീന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി