അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കൊപ്പം വയനാട്ടിലും സുരക്ഷയും പൊലീസ് നിരീക്ഷണവും ശക്തമാക്കി .ബസ്സ്റ്റാന്റുകള്‍, ജില്ലാ അതിര്‍ത്തികള്‍,സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവി
ടങ്ങളില്‍ പരമാവധി സേനയെ വിന്യസിച്ചു.രഹസ്യാന്വേഷണ വിഭാഗം അതീവ ജാഗ്രതയില്‍. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. റിസര്‍വ് ആംഡ് പൊലീസ് വിഭാഗങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ജില്ലയില്‍ എല്ലാ പ്രധാന ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊലീസിനെ വിന്യസിച്ചു.വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ ദ്രോഹികളും തീവ്രവാദികളും അഴിഞ്ഞാടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് കരുതല്‍ നടപടികള്‍. ആവശ്യമാണെങ്കില്‍ കരുതല്‍ നടപടികള്‍ രാത്രിയിലും തുടരും. അതിനിടെ മത സ്പര്‍ദ്ധയും സാമൂഹ്യ സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരെ ഉടനടി കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്ത് പ്രോസിക്യുഷന്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന്റെ എല്ലാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യും. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പൊലീസിന്റെ സൈബര്‍ സെല്‍ , സൈബര്‍ഡോം,സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നീരിക്ഷണത്തിലായിരിക്കുമെന്ന് പൊലീസ് മീഡിയാ സെന്റര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post