ആശങ്കപ്പെടാനില്ലെന്ന് വനംവകുപ്പ്
വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ പ്രദേശത്ത് ആടുകളെയും വളര്‍ത്തുമൃഗങ്ങളെയും കാണാതാവുന്ന സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പ്രദേശത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി ആടുകളടക്കം വളര്‍ത്തുമൃഗങ്ങളെ ഇടയ്ക്കിടെ കാണാതാവുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി വെള്ളമുണ്ട പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ പ്രദേശത്ത് ആടുകളെയും, വളര്‍ത്തുനായകളേയും സ്ഥിരമായി കാണാതാവാന്‍ തുടങ്ങിയിട്ട്. ഈ മൃഗങ്ങളുടെ ശരീര അവശിഷ്ടങ്ങളും പിന്നീട് ലഭിക്കാറില്ല.ഒരു മൃഗത്തെ കാണാതായതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത മൃഗത്തെ കാണാതാവുന്നത്. അതിനിടെ കുറേ ആളുകള്‍ പുലിയുടെതിന് സമാനമായ ശരീരമുള്ള വലിയ ജീവിയെ കണ്ടപ്പോള്‍ മുതലാണ് ജനം ആശങ്കയില്‍ ആകുന്നത്. കഴിഞ്ഞ ദിവസം തോമാട്ടേല്‍ അനീസിന്റെ വീട്ടിലെ വളര്‍ത്തുനായയെ കാണാതായതോടെ ജനങ്ങള്‍ വീണ്ടും ഭീതിയിലായി. വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകുന്നത് പുലിയാണെന്ന് നാട്ടുകാര്‍ തീര്‍ത്തു പറയുമ്പോഴും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാട്ടുപൂച്ച ഇനത്തില്‍പ്പെട്ട മൃഗം അവാം വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നത് എന്നാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.ജനങ്ങള്‍ ഒരു വിധത്തിലും ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി