മലയാള ഭാഷ വാരാഘോഷം സമാപിച്ചു.

0

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷ വാരാഘോഷം സമാപിച്ചു.ഡോ.എപിജെ അബ്ദുള്‍കലാം മൊമ്മോറിയല്‍ ഹാളില്‍ വാരാഘോഷ സമാപന സമ്മേളനവും സെമിനാറും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഭാഷാസന്ദേശം നല്‍കി. ‘കഥകളിയും മലയാള സാഹിത്യവും’ എന്ന വിഷയത്തില്‍ കോട്ടക്കല്‍ സി.എം ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി.കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് മലയാള ദിനാഘോഷത്തിന് തുടക്കം കുറിച്ചത്. ജീവനക്കാര്‍ക്കുവേണ്ടി കയ്യെഴുത്ത് മത്സരവും, ‘നല്ല മലയാളം’ വിഷയത്തെ ആസ്പദമാക്കി സംവാദവും, ‘മലയാള ഭാഷ ചരിത്രവും സാഹിത്യവും’ വിഷയത്തില്‍ പ്രശ്നോത്തരിയും വിവിധ കല-സാംസ്‌ക്കാരിക പരിപാടികളും വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
ഹാരിസ് നെന്‍മേനി, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍, സാമ്പത്തിക സ്ഥിതിവിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി പ്രേമരാജന്‍, അസി. ടൗണ്‍ പ്ലാനര്‍ ടി.എന്‍ ചന്ദ്രബോസ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ്, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ. സത്യബാബു, അസി. ലേബര്‍ ഓഫീസര്‍ കെ.കെ വിനയന്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ പി. ഹരികുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ സി.പി സുധീഷ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
08:36