ആര്‍.സി.ഇ.പി കരാറിനെതിരെ പോസ്റ്റ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി.
ആര്‍.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സമരം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. കാര്‍ഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകര്‍ക്കുന്ന ആര്‍.സി.ഇ.പി കരാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവയ്ക്കരുതെന്നതാണ് കര്‍ഷകരുടെ താല്‍പര്യമെന്നും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിയിടുന്നതിനിടെയാണ് മതിയായ ചര്‍ച്ചകള്‍ പോലും നടത്താതെ കരാര്‍ ഒപ്പ് വെയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍ക്കുന്നത് ക്ഷീരമേഖലയാണ്.അതേ ക്ഷീരമേഖലയെ പാടേ തകര്‍ന്ന നയമാണ് കരാറിലുള്ളതെന്നും സമരം ഉദ്ഘാടനം ചെയ്ത സി.എസ്സ് സ്റ്റാന്‍ലി പറഞ്ഞു.ആര്‍.സി.ഇ.പി കരാറിന്റെ ഭവിഷ്യത്തുകളെ സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ പ്രചരണം നടത്തി കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തുന്നതിന് ശക്തമായ ബഹുജന പ്രക്ഷേഭങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭ താലുക്ക് പ്രസിഡന്റ് കെ.പി.രാജന്‍ അധ്യക്ഷത വഹിച്ചു.അഖിലേന്ത്യാകിസാന്‍സഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, കെ.പി.വിജയന്‍, വി.വി.അന്റണി, എം.ബാലകൃഷ്ണന്‍, ടി.നാണു തുടങ്ങിയവര്‍ സംസാരിച്ചു.