സാക്ഷ്യം 2019 മേഖല: കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
സമൂഹത്തിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ മനസാക്ഷിയുടെ സ്വരമാകാന്‍ സഭ സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമെന്ന് മുന്‍ ഡി.ജി.പി. അല്‍ഫോന്‍സ് ലൂയിസ് ഈറയില്‍.സാക്ഷ്യം 2019 വിശ്വാസ സംരക്ഷണവേദി ദ്വാരക- കല്ലോടി മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശ്വാസ സംരക്ഷണ വേദി ചെയര്‍മാന്‍ എംസി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. ഫാ. സ്റ്റിജോ തേക്കുകാട്ടില്‍,സി.ലീന എസ്.സി.സി .ജി,വിജി ജോര്‍ജ്ജ്,സെബാസ്റ്റ്യന്‍ പാലംപറമ്പില്‍,ജോസ് പള്ളത്ത്,വിശ്വാസ സംരക്ഷണ വേദി കണ്‍വീനര്‍ ജോസ് പുന്നക്കുഴി ലോറന്‍സ് കല്ലോടി തുടങ്ങിയവര്‍ സംസാരിച്ചു.