പഞ്ചായത്ത് ഓഫീസ് ഉപരോധസമരം ആരംഭിച്ചു

0

വിവിധ ആവശ്യങ്ങളുന്നയിച്ച് ഡി വൈഎഫ് ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂപ്പൈനാട് പഞ്ചായത്ത് ഓഫീസ് ഉപരോധസമരം ആരംഭിച്ചു.രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെയാണ് സമരം. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ലൈഫ് ഭവനപദ്ധതി ആനുകൂല്യം ലഭ്യമാക്കുക, പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വടുവഞ്ചാല്‍ ടൗണിലെ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി സ്വതന്ത്ര മൈതാനി നിര്‍മ്മിക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധസമരം.സമരം ഡി വൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. വിജേഷ്, റഷീദ് എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായ ജെസ്സിന്‍, രാഗേഷ്, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!