ചികിത്സാ സഹായം നല്‍കി

0

തലച്ചോറിനെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന കാപ്പിസെറ്റ് തെരുവ് മലയില്‍ ജിനോയിക്ക് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഒരു ലക്ഷം രൂപ സഹായം നല്‍കി.നിര്‍ധന കുടുംബമായതിനാല്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ച് നല്‍കിയത്. എം. വാമദേവന്‍, ഷാജിദാസ്, പി.ആര്‍. സുഭാഷ്, ഷിബു തുടങ്ങിയവര്‍ ജിനോയിയുടെ വിട്ടിലെത്തി തുക കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!