കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു
ആത്മ വയനാട്, വെള്ളമുണ്ട കൃഷിഭവന്‍ എന്നിവര്‍ സംയുക്തമായി കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. കുരുമുളക് ഗ്രാഫ്റ്റിങ്, ഫാഷന്‍ ഫ്രൂട്ട് കൃഷി രീതികളിലായിരുന്നു പരിശീലനം.വാരാമ്പറ്റ കാവുംകുന്ന് കോളനിയില്‍ പരിപാടി വാര്‍ഡംഗം ലേഖാ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മുരളീധരന്‍ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ ശരണ്യ, ഡിസ്ട്രിക്ട് ടെക്‌നോളജി മാനേജര്‍ ഷാരോണ്‍, ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ഹരിത , വിജേഷ്, വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.