ജില്ലാ ആശുപത്രിക്ക് വാട്ടര്‍ കിയോസ്‌ക്ക് നല്‍കി
ജില്ലാ ആശുപത്രിക്ക് വൈ.എം.സി.എ. നല്‍കിയ വാട്ടര്‍ കിയോസ്‌ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായിരുന്നു.മാനന്തവാടി വൈ.എം.സി.എ.യുടെ ജനസേവന പദ്ധതിയുടെ ഭാഗമായി ശുദ്ധീകരിച്ച ചുടുവെള്ളവും തണുത്ത വെള്ളവും 24 മണിക്കൂറും ലഭ്യമാകുന്ന വാട്ടര്‍ പ്യൂരിഫെയര്‍ സംവിധാനമാണ് ഒരുക്കിയത്.ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, നഗരസഭ കൗണ്‍സിലര്‍ പി വി ജോര്‍ജ്ജ്, എച്ച് എം സി അംഗങ്ങളായ പി വി എസ് മൂസ, എം ജി ബിജു, ആര്‍ എം ഒ ഡോ: റഹീം കപൂര്‍, ഡോ: വി ജിതേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.