ദളിതര്‍ക്ക് രക്ഷയില്ലെന്ന്
മോദി ഭരണത്തില്‍ ദളിതര്‍ക്ക് രക്ഷയില്ലെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.സോമപ്രസാദ് എം.പി. ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ സംവരണ സംരക്ഷണ സംഗമവും പി.കെ.എസ്. മുന്‍ ജില്ലാ സെക്രട്ടറി എം.സി.ചന്ദ്രന്റെ കുടുംബ സഹായ ഫണ്ട് വിതരണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ആര്‍.എസ്.എസ്.പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുകയാണ് മോദി, സവര്‍ണ്ണമേധാവിത്വം ഉറപ്പ് വരുത്തി മോദി രാജ്യം ഭരിക്കുമ്പോള്‍ ദളിതര്‍ക്ക് രക്ഷയില്ലെന്നും സോമപ്രസാദ് എം.പി. പറഞ്ഞു.പി.കെ.എസ്.നേതാവ് എം.സി.ചന്ദ്രന്റെ കുടുംബത്തിന് സംസ്ഥാന കമ്മറ്റി നല്‍കുന്ന 2 ലക്ഷം രൂപയുടെ ചെക്ക് സോമപ്രസാദ് കൈമാറി. കെ.സുഗതന്‍ അദ്ധ്യക്ഷനായിരുന്നു. വണ്ടിതടം മധു, കെ.വി.മോഹനന്‍, കെ.വി.ബാബു, എം.ജനാര്‍ദ്ദനന്‍, തുടങ്ങിയവര്‍ സംസാരിച്ചു.