കല്‍പ്പറ്റയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടത് പരിഭ്രാന്തിക്ക് കാരണമായി.കല്‍പ്പറ്റ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്കാണ് ശരീരത്തില്‍ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.
കല്‍പ്പറ്റ സെന്റ് ജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികളെയാണ് ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ട് കല്‍പ്പറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ചൊറിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മറ്റ് കുട്ടികള്‍ക്ക് കൂടി ചൊറിച്ചില്‍ അനുഭവപ്പെടുകയായിരുന്നു. രാവിലെ പത്തരയോടെയാണ് കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ട് തുടങ്ങിയതെന്ന് സ്‌കൂള്‍ അധ്യാപിക പറഞ്ഞു.ഇതേ തുടര്‍ന്ന് ഒന്നരയോടെയാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കുട്ടികളെ എത്തിച്ചത്.കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വൈകിപ്പിച്ചതായി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് പറഞ്ഞു.എന്നാല്‍ കുട്ടികള്‍ക്ക് ചൊറിച്ചില്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെതന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വിവരമറിയിച്ചിരുന്നു എന്നും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ചൊറിച്ചിലിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post