സ്നേഹപസ്പര്‍ശം’ ഗ്രാന്റ് പേരന്റ്സ് ഡേ
അന്തര്‍ദേശീയ ഗ്രാന്റ് പേരന്റ്സ് ഡേയുടെ ഭാഗമായി ചെറുകാട്ടൂര്‍ സെയ്ന്റ് ജോസ്ഫ്സ് സ്‌കൂളില്‍ തിങ്കളാഴ്ച ‘സ്നേഹപസ്പര്‍ശം’ ഗ്രാന്റ് പേരന്റ്സ് ഡേ സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുത്തച്ഛന്‍മാര്‍ക്കും, മുത്തശ്ശിമാര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടവരല്ല, കുടുംബവും സമൂഹവും ഒപ്പമുണ്ടെന്ന തിരിച്ചറിവ് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ 10 മണി മുതലാണ് പരിപാടി. ചെറുകാട്ടൂര്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി റവ. ഫാ. ജോര്‍ജ് കിഴക്കുംപുറം ഉദ്ഘാടനം ചെയ്യും. ഷൈജു കെ. ജോര്‍ജ് മുഖ്യാതിഥിയാവും. പ്രായമായവരെ ആദരിക്കലും കുട്ടികളുടെ കലാപരിപാടികളും നടക്കും. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എ.എം. ലൗലി, പി.ടി.എ. പ്രസിഡന്റ് സണ്ണി മൂലങ്കര, വിജിനി ജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.