വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശമയക്കുന്നവര്‍ക്കെതിരെ പരാതി
മാനന്തവാടി രൂപത ആസ്ഥാനം ആക്രമിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശമയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത വിശ്വാസ സംരംക്ഷണ സമിതി കണ്‍വീനര്‍ മാനന്തവാടി എ എസ്.പിക്ക് പരാതി നല്‍കി.രൂപത പി.ആര്‍ഒ മാരില്‍ ഒരാളായ ഫാ.നോബിള്‍ പാറയ്ക്കലിനെ ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളില്‍ ആഹ്വാനമെന്നും പരാതി.സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റ് സംഘടനകളെന്ന് ആരോപിച്ച് രൂപതയുടെ വാട്സാപ്പ് വീഡിയോ പുറത്ത്.സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ പിന്തുണയ്ക്കുന്നവരെ വിമർശിച്ചുകൊണ്ടും മാവോയിസ്റ്റുകളായി ചിത്രീകരിച്ചുമുള്ള വീഡിയോ ക്കെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്.