കൽപ്പറ്റ : എസ് എസ് എഫ് കേരള കാമ്പസ് അസംബ്‌ളിയുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപ്ലവ സഞ്ചാരത്തിന് ചേലോട് മഖാം സിയാറത്തോടെ തുടക്കമാകമായി . യാത്ര സ്വാഗത സംഘം ചെയര്മാൻ കെ എസ് മുഹമ്മദ് സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു .ഇ പി അബ്ദുള്ള സഖാഫി , പി സി അബൂ ശദാദ് ,ജില്ലാ പ്രസിഡന്റ് ശമീർ ബാഖവി ,ജില്ലാ ജനറൽ സെക്രട്ടറി ഫള്‌ലുൽ ആബിദ് , മറ്റു ജില്ലാ ഭാരവാഹികളും പങ്കടുത്തു .സർഗാത്മക വിദ്യാർഥിത്വം സാധ്യമാണെന്ന വിഷയത്തിൽ നവംബർ 11 , 12 തിയ്യതികളിൽ മൗണ്ട് റാസിയിൽ നടക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ പ്രചാരണ ത്തിന്റെ ഭാഗമായാണ് വിപ്ലവ സഞ്ചാരം നടത്തുന്നത് . മേപ്പാടി ഡിവിഷനിൽ നിന്നും ആരംഭിച്ച യാത്ര വയനാടൻ ഗ്രാമങ്ങളിലൂടെ കടന്ന് നവംബർ എട്ടാം തിയ്യതി നടവയലിൽ സമാപിക്കും.
ജില്ലാ ഫിനാൻസ് സെക്രട്ടറി ഡോ: മുഹമ്മദ് ഇർഷാദ് നയിക്കുന്ന യാത്രയിൽ ജില്ലാ കാമ്പസ് ചെയര്മാൻ സഹദ് ഖുതുബി , വൈസ് പ്രസിഡണ്ടുമാരായ സഈദ് ഇർഫാനി , ആദിൽ ജൗഹരി , സെക്രട്ടറിമാരായ യു ,കെ ജസീൽ പരിയാരം , ,ഇർഷാദ് ഇർഫാനി, നൗഫൽ പിലാക്കാവ് , താഹിർ നാലാം മൈൽ , റസാഖ് കാക്കവയൽ, സ്വാബിർ താഞ്ഞിലോട്, കൂടാതെ ജില്ലാ എക്സികുട്ടീവ് അംഗങ്ങൾ, ജില്ലാ ചേംബർ അംഗങ്ങൾ എന്നിവരും പങ്കെടുത്തു .
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post