സബ് കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി
രണ്ട് വര്‍ഷക്കാലം കൊണ്ട് ജില്ലയിലെ ജനകീയ സബ്കളക്ടറായി മാറിയ ശേഷം സ്ഥലം മാറിപ്പോവുന്ന സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് മാനന്തവാടി പ്രസ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുമുണ്ടായ പ്രളയകാലത്തും തിരഞ്ഞെടുപ്പ് വേളയിലും മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ വിലയേറിയതായിരുന്നുവെന്നും ജില്ലയിലെ ജനങ്ങളുടെ ഐക്യം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷനായിരുന്നു.അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം സുരേഷ് തലപ്പുഴക്കും ലതീഫ് പടയനും നല്‍കിക്കൊണ്ട് സബ്കളക്ടര്‍ നിര്‍വ്വഹിച്ചു.കെ സജയന്‍,ബിജു കിഴക്കേടം,കെ എം ഷിനോജ്,സത്താര്‍ ആലാന്‍,നവീന്‍മോഹന്‍,വിപിന്‍ വേണുഗോപാല്‍,ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ എന്നിവര്‍ സംസാരിച്ചു.അരുണ്‍ വിന്‍സന്റ് സ്വാഗതവും റിനീഷ് ആര്യപ്പള്ളില്‍ നന്ദിയും പറഞ്ഞു.