രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അഭിമുഖ്യത്തില്‍ സ്‌ക്കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.സബ്ബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. രക്തദാന രംഗത്ത് മാതൃകാപരമായ സംഭാവനകള്‍ ചെയ്യുന്ന ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ ബിനിജ മാത്യൂസ്, ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ എം ഷിനോജ്, രക്തദാന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ഇ. വി. ഷംസുദ്ദീന്‍, സി. നൗഷാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മാനേജര്‍ ഫാദര്‍ സഖറിയ വെളിയത്ത് സബ്ബ് കളക്ടര്‍ക്ക് ഉപഹാരം നല്‍കി. പ്രധാന അധ്യാപകന്‍ മാത്യു സഖറിയ, എം പി ട്രീസ റോസ് തുടങ്ങിയവര്‍ സംസാരിച്ചു.