മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തണം

0

ഇതര ജില്ലകളിലെ മാലിന്യം തരുവണയില്‍ നിക്ഷേ പിക്കുന്നവരെ കണ്ടെത്തണമെന്ന് തരുവണ ശാഖാ മുസ്ലിം ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തരുവണയില്‍ മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെ ന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു.നടപടി സ്വീകരിച്ചി ല്ലെങ്കില്‍ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും പറഞ്ഞു

കഴിഞ്ഞ ദിവസം ഗാന്ധിജയന്തി ദിനത്തില്‍ നാടൊന്നാകെ ശുചീകരണപ്രവൃത്തികളില്‍ ഏര്‍പ്പെട്ടപ്പോഴാണ് തരുവണ സ്‌കൂള്‍ പരിസരത്ത് ഒരു ലോഡ് ആശുപത്രി മാലിന്യങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ ഉപേക്ഷിച്ചത്.ഇത് കയറ്റി അയച്ച ആശുപത്രിയുടെ മേല്‍വിലാസമുള്‍പ്പെടെ ആരോഗ്യ വകുപ്പിനും പോലീസിലും നല്‍കിയിട്ടും പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് തയ്യാറായിട്ടില്ല.പകരം പ്രതികളെ സംരക്ഷിക്കുന്നവിധത്തില്‍ മാലിന്യം തിരികെ കയറ്റി അയക്കാനാണ് പോലീസ് താല്‍പ്പര്യമെടുത്തത്.കഴിഞ്ഞ ദിവസങ്ങളില്‍ പാലയാണകക്കടവ്,നടക്കല്‍,പക്രന്തളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടനാവശ്യമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.എന്നാല്‍ സ്‌കൂള്‍ പരിസരത്ത് മാലിന്യം നിക്ഷേപിച്ചത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാത്തത് ഭരണകക്ഷി വിഭാഗത്തിന്റെ സ്വാധീനം കാരണമാണ്.പ്രതികളെയും വാഹനവും എത്രയും പെട്ടന്ന് പിടികൂടിയില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.(ആ്യ ലേ) വാര്‍ത്താ സമ്മേളനത്തില്‍ പി കെ അമീന്‍,പി സി ഇബ്രാഹിംഹാജി,ഉസ്മാന്‍ പള്ളിയാല്‍,നാസര്‍ സാവാന്‍,വി അബ്ദുള്ള,അഷ്‌കര്‍ സി പി,സിയാദ് യുകെ, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!