ക്വാറിയിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷിച്ച ജയകൃഷ്ണനെ ആദരിച്ചു
ക്വാറിയിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷിച്ച കല്ലോടി സ്‌കൂള്‍ വിദ്യാര്‍ത്ഥി ജയകൃഷ്ണനെ എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ആദരിച്ചു. സ്വരാജ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ഉപഹാരം നല്‍കി.വൈസ് പ്രസിഡണ്ട് നജ്മുദ്ദീന്‍ മൂമ്പെത്ത് അധ്യക്ഷനായിരുന്നു.ജില്‍ സണ്‍ തൂപ്പും കര, ആമിന അവറാന്‍, ആഷ മെജോ, കെ ആര്‍ ജയപ്രകാശ്, ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.