ലാപ് ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

0

ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി കല്ലോടി സെന്റ് ജോസഫ് യു പി സ്‌കൂളിന് നല്‍കിയ ലാപ് ടോപ്പുകളുടെയും പ്രൊജക്ടറുകളുടെയും വിതരണ ഉദ്ഘാടനം കല്‍പ്പറ്റ ഡി.വൈ.എസ്.പി.ജേക്കബ് ടി.പി നിര്‍വ്വഹിച്ചു. സ്ഫോടനാത്മകമായ കുതിച്ചുചാട്ടമാണ് ഐടി മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് ഡി.വൈ.എസ്.പി.ജേക്കബ്. സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര യോഗത്തിന് അധ്യക്ഷനായിരുന്നു.കരിങ്കല്‍ ക്വാറയിലെ വെള്ളത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച കല്ലോടി സെന്റ് ജോസഫ് യുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ കല്ലോടി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ജയകൃഷ്ണനെ സ്‌കൂള്‍ മാനേജര്‍ ധീരത അവാര്‍ഡ് നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ നജീബ് മണ്ണാര്‍ പ്രൊജക്ടര്‍ സ്വിച്ച് ഓണ്‍ ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് ഒ. എക്സ് പദ്ധതി വിവരണം നടത്തി .എല്‍ പി ,യുപി വിഭാഗം ലാപ്ടോപ്പ്, പ്രൊജക്ടര്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം എന്‍.വി ജോര്‍ജ് , വിജോള്‍ കൊച്ചു കുടി ,സി എച്ച് അബ്ദുല്‍ റഹ്മാന്‍, ബ്രാന്‍ അഹമ്മദ്കുട്ടി ജോസ് കൊച്ചുകുടി ,സിബി ആശാരിയോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!