ഉപവാസം ഇരുന്നത് അമ്പതോളം പേര്‍

0

യുവജന സംഘടനകള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏഴാം ദിനത്തിത്തില്‍ ഉപവാസം ഇരുന്നത് അമ്പതോളം പേര്‍. ജനപ്രതിനിധികളും വിവിധ സംഘടന സ്ഥാപന പ്രവര്‍ത്തകരുമാണ് പിന്തുണ അറിയിച്ച് ഉപവാസമിരുന്നത്.

ദേശീയപാതയിലെ ഗതാഗതം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ഏഴാം ദിനവും സമരത്തിന് പിന്തുണ അറിയിച്ച് ഉപവാസം അനുഷ്ഠിച്ചത് അമ്പതോളം പേരാണ്. ബത്തേരി നഗരസഭ കൗണ്‍സിലര്‍മാര്‍, വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി പ്രവര്‍ത്തകര്‍, കടച്ചികുന്ന് ബഹുജന കൂട്ടായ്മ, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഇന്ന് ഉപവാസമിരുന്നത്. നാളെ ഗാന്ധിജയന്തി ദിനത്തില്‍ ടൗണില്‍ പന്തല്‍ കെട്ടി പൗരാവലിയുടെ പൊതു ഉപവാസം നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിലും സമരത്തിന് പിന്തുണ അറിയിച്ച് ഇത്തരത്തില്‍ ഉപവാസ സമരം നടത്തിയിരുന്നു. ഓരോ ദിനം കഴിയുന്തോറും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉപവാസം ഇരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്

Leave A Reply

Your email address will not be published.

error: Content is protected !!