ജില്ലാതല വയോജനദിനം സംഘടിപ്പിച്ചു.

0

ലോകവയോജന ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാതല വയോജനദിനം കരണി ജനതാ ഗ്രന്ഥശാലയില്‍ സംഘടിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ചടങ്ങിന് അദ്ധ്യക്ഷനായി. സബ് കളക്ട്ടര്‍ എന്‍. എസ്.കെ. ഉമേഷ് ഐ.എ.എസ് മുഖ്യ അതിഥിയായിരുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഇബ്രാഹിം, കണിയാമ്പറ്റ പഞ്ചായത്ത്പ്രസിഡന്റ് രാജേന്ദ്രപ്രസാദ് , വൈസ് പ്രസിഡന്റ് റഹ്യാനത്ത് ബഷീര്‍ , നജീബ് , തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ജില്ലയില്‍ നിന്നും സഥലം മാറിപോകുന്ന സബ് കളക്ട്ടര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!