മുഖ്യമന്ത്രി -രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച ഡെല്‍ഹിയില്‍

0

രാത്രിയാത്രാ നിരോധനമുള്‍പ്പെടെ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയനുമായി ന്യൂഡല്‍ഹിയില്‍ ചര്‍ച്ച ചെയ്തു. ഇന്ന് കാലത്താണ് മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് കൃത്യമായി മുഖ്യമന്ത്രിയെ അറിയിച്ചെന്ന് കൂടിക്കാഴ്ച്ചക്കു ശേഷം രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
ദേശിയ പാത 766ല്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നത് വയനാടിനെ ഒറ്റപ്പെടുത്തുന്ന നീക്കമാണ്. ഇത് കേരളത്തിന് തന്നെ തിരിച്ചടിയാകും. നീക്കത്തെ സംസ്ഥാനം ശക്തമായി പ്രതിരോധിക്കണമെന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ബന്ദിപ്പൂര്‍ വനമേഖലയില്‍ ബദല്‍ സംവിധാനങ്ങള്‍ എന്ന നിലയ്ക്ക് ഭൂഗര്‍ഭ പാത എലവേറ്റഡ് പാത എന്നിവയുടെ സാധ്യത പരിശോധിക്കാവുന്നതാണെന്ന് രാഹുല്‍ നിര്‍ദേശിച്ചു. പ്രളയ ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാര വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും രാഹുല്‍ ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചു. രാത്രിയാത്ര നിരോധനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!